വീട് വാടകയ്‌ക്കെടുത്ത് വിൽപ്പന; പത്തനംതിട്ടയിൽ 100 കിലോ കഞ്ചാവ് പിടികൂടി

പത്തനംതിട്ട : വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വൻ സംഘത്തെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 100 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സലിം ജോയൽ, ഉബൈദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. പൊലീസും ഡാൻസാഫും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

മണ്ണാറമലയിലെ വീട്ടിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വിപണിയിൽ 30 ലക്ഷം രൂപ മൂല്യമുള്ളതാണിത്. ഇതിനു പിന്നില്‍ വൻസംഘമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Top