ഒരു വാനം താണ്ടിയേ…. 100 പേര്‍സന്റ് കാതലിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം

പ്രണയ ചിത്രം 100 പേര്‍സന്റ് കാതലിലെ ഒരു വാനം താണ്ടിയേ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. തമന്നയും നാഗചൈതന്യയും ഒന്നിച്ചെത്തിയ തെലുങ്ക് ചിത്രം 100 പേര്‍സന്റ് ലവ് എന്ന സിനിമയുടെ തമിഴ് റീമേക്കാണിത്.

എംഎം ചന്ദ്രമൗലിയും സുകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. യോഗി ബാബു, ജയചിത്ര, തലൈവാസല്‍ വിജയ്, മനോബാല, നാസര്‍, തമ്പി രാമയ്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗണേശ് ആണ് സിനിമാറ്റോഗ്രഫി. കാസി വിശ്വനാഥനാണ് എഡിറ്റിങ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. റിലീസ് തിയതി ഉടന്‍ പുറത്തുവിടും.

Top