കേരളത്തിന്റെ ലീഡറിന് ഇന്ന് ജന്മശതാബ്ദി; കെ. കരുണാകരന്റെ ഓര്‍മ്മയില്‍ ഇന്ദിരാ ഭവന്‍

തിരുവനന്തപുരം: കേരളത്തിന്റെ ലീഡറായി ബഹുമാനിക്കുന്ന കെ. കരുണാകരന് ഇന്ന് നൂറാം ജന്മദിനം. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍, ജനറല്‍ സെക്രട്ടറി തമ്ബാനൂര്‍ രവി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരായ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്‍, വി.എം. സുധീരന്‍, കെ. മുരളീധരന്‍, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സന്റ്, കെ.എസ്. ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Top