നൂറുദിന കർമ്മ പരുപാടികൾ വിജയം കണ്ടു : മുഖ്യമന്ത്രി

തിരുവനന്തപുരം : നൂറുദിന കര്‍മ പരിപാടിയില്‍ 155 പദ്ധതികളിലായി 912 ഘടകങ്ങളാണ് ഉണ്ടായിരുന്നതെന്നും അതില്‍ 799 ഘടകങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബാക്കിയുള്ള 113 ഘടകങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതില്‍ നല്ല പങ്കും പൂര്‍ത്തിയായിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ടാണ് ഉദ്ഘാടനം ചെയ്യാനോ തുറന്നുകൊടുക്കാനോ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്യമിട്ടതിനേക്കാള്‍ 82 ശതമാനം അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.നൂറുദിന കര്‍മ പരിപാടിയില്‍ ഏതാനും വന്‍കിട പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നു. ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന്റെ പൂര്‍ത്തീകരണമായിരുന്നു അതിലൊന്ന്. അതു പൂര്‍ത്തിയാക്കി.ഇനിയും പൂര്‍ത്തിയാകാനുള്ള പദ്ധതികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അവലോകന യോഗത്തില്‍ പറഞ്ഞത്.

Top