കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് ചെലവ് 100 കോടി;പിണറായിക്കെതിരെ നിതിൻ ഗഡ്കരി

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാത പണിയാന്‍ നൂറ് കോടി രൂപയാണ് ചെലവ്. ഭുമിയുടെ 25ശതമാനം പണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്‍മാറിയെന്നും ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു.

ദേശീയ പാത നിര്‍മ്മാണത്തെ കുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവേ ആയിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മാണത്തിന് നൂറ് കോടിയാണ് ചെലവ്. നേരത്തെ ഭുമിയുടെ വില 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് മുഖ്യമന്ത്രി
ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് അതില്‍ നിന്ന് പിന്‍മാറുന്ന സമീപനമാണ് ഉണ്ടായത്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നീക്കുപോക്ക് എന്നനിലയില്‍ സാധനസാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കുകയായിരുന്നു. കൂടാതെ സര്‍ക്കാര്‍ ഭുമി ഉണ്ടെങ്കില്‍ അത് ദേശീയ പാത നിര്‍മ്മാണത്തിന് വിട്ടുനല്‍കുകയുമായിരുന്നെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Top