ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്‌ക്കെതിരെ അമേരിക്കയില്‍ 100 കോടി രൂപയുടെ നഷ്ടപരിഹാരക്കേസ്

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്‌ക്കെതിരെ അമേരിക്കയില്‍ 100 കോടി രൂപയുടെ നഷ്ടപരിഹാരക്കേസ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റൊകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സുമായി ബന്ധപ്പെട്ടാണ് കേസ്. താരത്തിന്റെ പ്രൊമോഷന്‍ കണ്ട് ബിനാന്‍സില്‍ നിക്ഷേപിച്ച് നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ഫ്‌ലോറിഡയിലെ സതേണ്‍ ഡിസ്ട്രിക്ടിലെ ഫെഡറല്‍ കോടതിയാണ് പരാതി പരിഗണിക്കുന്നത്.

ക്രിപ്‌റ്റൊകറന്‍സി പ്രൊമോഷനുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരക്കേസ് നേരിടുന്ന ആദ്യ പ്രശസ്തനല്ല റൊണാള്‍ഡോ. കഴിഞ്ഞ വര്‍ഷം, ലാറി ഡേവിഡ്, ടോം ബ്രാഡി എന്നിവരടക്കം നിരവധി ഹോളിവുഡ്, കായിക താരങ്ങള്‍ എഫ്ടിഎക്സിനെതിരായ കേസില്‍ ഉള്‍പ്പെട്ടിരുന്നു. 2022 നവംബറില്‍ തകരുന്നതിന് മുമ്പ് രണ്ടാമത്തെ വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായിരുന്നു ഇത്.

ബിനാന്‍സുമായി ചേര്‍ന്ന് ആദ്യ എന്‍എഫ്ടി റൊണാള്‍ഡൊ ലോഞ്ച് ചെയ്യുന്നത് കഴിഞ്ഞ നവംബറിലാണ്. ഏകദേശം 77 മുതല്‍ 10,000 അമേരിക്കന്‍ ഡോളര്‍ വരെയുള്ള പ്രാരംഭ വിലകളുള്ള എന്‍എഫ്ടികളില്‍ റൊണാള്‍ഡോയുടെ ജീവിതത്തിലെ വിവിധ നിമിഷങ്ങള്‍ ചിത്രീകരിക്കുന്ന ഏഴ് രൂപങ്ങളും ഉണ്ടായിരുന്നു.റൊണാള്‍ഡോ ഭാഗമായതിന് പിന്നാലെ ബിനാന്‍സിന് വലിയ മുന്നേറ്റമുണ്ടായെന്നും പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ സെര്‍ച്ചുകളില്‍ 500 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും പ്രീമിയം ലെവല്‍ എന്‍എഫ്ടികള്‍ ആദ്യ വാരത്തില്‍ സംഭവത്തോട് പ്രതികരിക്കാന്‍ റൊണാള്‍ഡോയുടെ മാനേജ്‌മെന്റ് ടീമും ബിനാന്‍സും തയാറായിട്ടില്ല.ബിനാന്‍സിന്റെ തട്ടിപ്പ് ഇത്രയും വര്‍ധിക്കുന്നതിന് കാരണം റൊണാള്‍ഡോയെ പോലുള്ള താരങ്ങളും സമ്പന്നരും സെലിബ്രിറ്റികളും മൂലമാണെന്നും പരാതിയില്‍ ആരോപണമുണ്ട്.

 

Top