100 ഡിഗ്രി സെല്‍ഷ്യസ്: ആദ്യ പ്രദര്‍ശനം സ്ത്രീകള്‍ക്ക് സൗജന്യം

100 ഡിഗ്രി സെല്‍ഷ്യസിന്റെ ആദ്യ പ്രദര്‍ശനം സ്ത്രീകള്‍ക്ക് സൗജന്യമായി കാണാം. മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള തീയ്യറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ആദ്യം എത്തുന്ന 50 സ്ത്രീകള്‍ക്കാണ് പ്രദര്‍ശനം സൗജന്യമായി കാണുവാന്‍ സാധിക്കുക. ചിത്രം ഒക്ടോബര്‍ 10നാണ് 100 ഡിഗ്രി സെല്‍ഷ്യസ് പ്രദര്‍ശനത്തിനെത്തുന്നത്.

രാകേഷ് ഗോപന്‍ ഒരുക്കുന്ന ചിത്രത്തില്‍ ശ്വേതാ മേനോന്‍, ഭാമ, മേഘ്‌നാ രാജ്, അനന്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹരിത, ശിവജി ഗുരുവായൂര്‍, സേതു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നാലു നായികമാരും സംഗീതസംവിധായകനായ ഗോപി സുന്ദറും ചേര്‍ന്ന് ചിത്രത്തിനായി ആലപിച്ച ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top