യുപിയില്‍ കാന്‍സര്‍ ബാധിച്ച മകന് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അമ്മയുടെ കത്ത്

കാണ്‍പൂര്‍: കാന്‍സര്‍ ബാധിച്ച മകന് ദയാവധം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അമ്മയുടെ കത്ത്.

ത്വക്ക് കാന്‍സര്‍ പിടിപെട്ട മകന്റെ ചികിത്സയ്ക്കായി പണം ഇല്ല, അതിനാല്‍ മകന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാവ് ജാനകി രാഷ്ട്രപതിയ്ക്ക് കത്തയച്ചിരിക്കുന്നത്.

‘ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പതിനായിരം രൂപ ചികിത്സ ചെലവായി കെട്ടി വെയ്ക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ഇത്രയം പണം കെട്ടിവെയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല.. ‘കത്തില്‍ പറയുന്നു.

അവസ്ഥ ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. 2017 മേയ് 14നാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്, എന്നാല്‍ ഒരു പ്രതികരണവും ഇതുവരെ ലഭിച്ചില്ല. കഴിഞ്ഞ ആറ് മാസക്കാലമായി തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും യാതൊരു സഹായങ്ങളും ലഭിക്കുന്നില്ലെന്നും ജാനകി പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ജാനകി ജില്ലാ മജിസ്‌ട്രേറ്റിനെയും ഉപമുഖ്യമന്ത്രിയയെും സമീപിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല.

Top