ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ കേരള പോളോ താരം നാഗ്പുരില്‍ അന്തരിച്ചു

നാഗ്പുർ: കേരളത്തിന്റെ സൈക്കിൾ പോളോ താരം നിദ ഫാത്തിമ (10) നാഗ്പുരിൽ അന്തരിച്ചു. ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനാണ് ആലപ്പുഴ സ്വദേശിയായ നിദ നാഗ്പുരിൽ എത്തിയത്. അണ്ടർ 14 ടീം അംഗമായിരുന്നു നിദ.

ഇന്നലെ രാത്രി താമസിക്കുന്ന ഹോട്ടലിൽവച്ച് ഛർദി അനുഭവപ്പെട്ടതിനെത്തുടർന്ന് നിദയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്കു പോവുന്ന സമയത്ത് ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങൾ പ്രകടമായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ വച്ച് കുത്തിവയ്പ് എടുത്തിട്ടുണ്ട്. മരണകാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. നിദയുടെ വീട്ടുകാർ നാഗ്പുരിലേക്കു തിരിച്ചിട്ടുണ്ട്.

Top