പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊത്തിനുറുക്കി ഓടയില്‍ തള്ളി

murder

മുംബൈ: പത്തുവയസുകാരനെ തട്ടിക്കൊണ്ട് പോവുകയും കൊന്ന് ഓടയില്‍ തള്ളുകയും ചെയ്ത 15 വയസുകാരന്‍ കസ്റ്റഡിയില്‍. കുട്ടിയെ വെട്ടിനുറുക്കിയാണ് ഓടയില്‍ തള്ളിയത്. തട്ടിക്കൊണ്ട് പോയതിന് ശേഷം തിരികെ നല്‍കാന്‍ 5 ലക്ഷം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൊടുക്കാത്തതിന്റെ പേരിലാണ് കൊലപാതകം.

വ്യാഴാഴ്ചയാണ് കളിക്കാന്‍ പോയ കുട്ടിയെ കാണാതായത്. രാത്രി ആയിട്ടും കുട്ടി തിരിച്ചു വരാത്തതിനാല്‍ കൂട്ടുകാരോട് അന്വേഷിച്ചെങ്കിലും വിവരം ഒന്നും തന്നെ ലഭിച്ചില്ല. പിന്നീട് പിതാവിന് 5 ലക്ഷം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോള്‍ വരുകയായിരുന്നു. മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.

Top