പത്തില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാം: ലോകാരോഗ്യ സംഘടന

 

ജനീവ: ലോകത്തെ 10 ശതമാനം ആളുകള്‍ക്കും കോവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് പത്തില്‍ ഒരാള്‍ക്കു വീതം രോഗം വന്നുവെന്നാണ് കണക്കെന്ന് ഡബ്ല്യുഎച്ച്ഒ അത്യാഹിതവിഭാഗം വിദഗ്ധന്‍ മൈക്ക് റയന്‍ പറഞ്ഞു.

ഓരോ രാജ്യത്തെ സ്ഥിതി അനുസരിച്ച് ഇതിന് മാറ്റമുണ്ടാകും. പട്ടണങ്ങളും ഗ്രാമങ്ങളും തമ്മില്‍ വ്യത്യാസമുണ്ടാകും. എന്തുതന്നെയായാലും ലോകത്തിലെ ഭൂരിഭാഗം പേരും ഗുരുതരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്. കൂടുതല്‍ മോശമായ അവസ്ഥയാണ് മുന്നിലുള്ളത്. രോഗവ്യാപനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മധ്യ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

Top