10 old girl rape attempt- 4 teenages in police custody

KIDNAPING

കൊല്ലം: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൗമാരക്കാരായ നാലു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. തൃക്കോവില്‍വട്ടത്ത് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ നാലംഗസംഘം വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുറ്റിക്കാടിന് സമീപത്തെ തെങ്ങില്‍ കരിക്കിടാന്‍ കയറിയയാള്‍ സംഭവം കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. രക്ഷപ്പെടുത്തിയയാള്‍ പ്രദേശത്തെ കടയുടമയെ വിവരമറിയിച്ചു.

കടയുടമയില്‍നിന്ന് കഴിഞ്ഞദിവസം വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃക്കോവില്‍വട്ടം വെട്ടിലത്താഴം സ്വദേശികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു.

പ്രതികളില്‍ മൂന്നുപേര്‍ പത്താംക്ലാസിലും ഒരാള്‍ പ്ലസ് വണ്ണിനും പഠിക്കുകയാണ്. പ്രതികളെല്ലാം 16 വയസ്സില്‍ താഴെയുള്ളവരാണ്. ഇവരെ പോലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Top