ഒട്ടും സുരക്ഷിതല്ലാത്തതുമായ 10 ഓണ്‍ലൈന്‍ പാസ് വേഡുകള്‍; വെളുപ്പിടുത്തലുമായി നോര്‍ഡ്പാസ്

റ്റവും സാധരണായി ആളുകള്‍ ഉപയോഗിക്കുന്നതും ഒട്ടും സുരക്ഷിതല്ലാത്തതുമായ 10 ഓണ്‍ലൈന്‍ പാസ്സ് വേഡ് ഏതൊക്കെയാണന്ന് വെളുപ്പിടുത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധരായ NordPass. ആ ലിസ്റ്റില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ പാസ്സ് വേഡ് ഉണ്ടെങ്കില്‍ ഓര്‍ക്കുക നിങ്ങളുടെ വിവരങ്ങള്‍ ഒട്ടും സുരക്ഷിതമല്ല.

ദശലക്ഷക്കണക്കിന് വ്യക്തികള്‍ ഇപ്പോഴും വളരെ അടിസ്ഥാനപരമായ കോഡുകളെ തങ്ങളുടെ പാസ്സ് വേഡ് ആയി ആശ്രയിക്കുന്നത് തുടരുന്നു എന്നാണ് NordPass സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. അവരുടെ അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍ വളരെ എളുപ്പമാണന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ‘123456’, ‘qwerty’ അല്ലെങ്കില്‍ ‘password’ പോലുള്ള പാസ്സ് വേഡ്ഡുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് വിദഗ്ധരില്‍ നിന്നുള്ള തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ ഇവ ഇന്നും ഉപയോഗത്തിലുണ്ട്.

സൈബര്‍ ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പറയുന്നതനുസരിച്ച്, 2023 -ല്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന 10 പാസ ്വേഡുകളില്‍ 123456, 123456789, qwerty, password, 12345, qwerty123, 1q2w3e, 12345678, 111111, 12345678910 എന്നിങ്ങനെ പ്രവചിക്കാവുന്ന കോഡുകള്‍ ഉള്‍പ്പെടുന്നു. നിര്‍ഭാഗ്യവശാല്‍, പാസ്സ് വേഡുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണന്നും പാസ് വേഡുകള്‍ നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിലേക്കുള്ള ഗേറ്റ്വേ ആണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണന്നും ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവേ നോഡ്പാസ്സ് സിഇഒ ജോനാസ് കാര്‍ക്ലി അഭിപ്രായപ്പെട്ടു.

അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് തടയാന്‍ ശക്തമായ ഒരു പാസ് വേഡ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അക്കങ്ങള്‍, ചിഹ്നങ്ങള്‍, ചെറിയക്ഷരങ്ങള്‍, വലിയക്ഷരങ്ങള്‍ എന്നിവയുടെ മിശ്രിതം ഉള്‍പ്പെടുന്ന ഒരു നീണ്ട പാസ് വേഡ് സൃഷ്ടിക്കുന്നതാണ് പരമാവധി സുരക്ഷിതം എന്നാണ് സൈബര്‍ സുരക്ഷാവിദഗ്ദര്‍ പറയുന്നത്. സാധാരണയായി ഉപയോഗിക്കുന്നതും എളുപ്പത്തില്‍ ഊഹിക്കാവുന്നതുമായ പാസ്സ് വേഡ്ഡുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുകയും വേണം.

Top