സംസ്ഥാനത്ത് 10 പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഇന്ന് 10 പുതിയ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി. ഇതില്‍ എട്ടും രോഗവ്യാപനം കുടുതലുള്ള പാലക്കാട് ജില്ലയില്‍ നിന്നാണ്. കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോന്നും പട്ടികയിലുണ്ട്.

പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 138 ആയി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കൊല്ലത്ത് 19 പേര്‍ക്കും തൃശൂരില്‍ 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും പാലക്കാട് 11 പേര്‍ക്കും കാസര്‍ഗോഡ് 10 പേര്‍ക്കും പത്തനംതിട്ടയില്‍ 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Top