ക്ലാസില്‍ എത്താന്‍ 10 മിനിറ്റ് താമസിച്ചു; വിദ്യാര്‍ഥികളെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി അധ്യാപകന്‍

ശ്രീനഗര്‍: ക്ലാസില്‍ താമസിച്ചെത്തിയതിന് വിദ്യാര്‍ഥികളെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി അധ്യാപകന്‍. കാശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം. 10 മിനിറ്റ് താമസിച്ച് സ്‌കൂളിലെത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ അധ്യാപകന്‍ ചൂരല്‍കൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു.

താമസിച്ചെത്തിയതിന് വിദ്യാര്‍ഥികളെ കൂട്ടത്തോടെ തലകുനിച്ച് നിര്‍ത്തിയായിരുന്നു ആക്രമണം. മുറിപ്പാടുകളുമായി കുട്ടികളുടെ ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സി (എഎന്‍ഐ) പുറത്തുവിട്ടതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. അധ്യാപകന്‍ കുറ്റം സമ്മതിച്ചതായി ചൈല്‍ഡ് ലൈന്‍ വിഭാഗം കോര്‍ഡിനേറ്റര്‍ പറഞ്ഞു. അധ്യാപകനോടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കര്‍ശന നടപടി എടുക്കുമെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Top