10 metro station not use in currency

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പത്തു മെട്രോ സ്റ്റേഷനുകള്‍ കറന്‍സി രഹിതമാകുന്നു. അടുത്തവര്‍ഷം ഒന്നു മുതലാണ് തീരുമാനം നടപ്പാകുന്നത്. രോഹിണി ഈസ്റ്റ്, രോഹിണി വെസ്റ്റ്, മയുര്‍ വിഹാര്‍ ഫേസ് 1, തിലക് നഗര്‍, നോയിഡ സെക്ടര്‍ 15, നെഹ്‌റു പ്ലേസ് എന്നീ സ്റ്റേഷനുകളാണ് കറന്‍സി രഹിതമാക്കുന്നത്.

ടോക്കണ്‍, സ്മാര്‍ട് കാര്‍ഡ് വാങ്ങല്‍, ടോപ് അപ് എന്നിവയൊക്കെ ഇനി മൊബൈല്‍ വാലറ്റ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെയേ ലഭ്യമാകൂ. സര്‍ക്കാരിന്റെ കറന്‍സി രഹിത വീക്ഷണത്തിന്റെ ചുവടു പിടിച്ചാണ് മെട്രോ റെയില്‍ കോര്‍പറേഷന്‍ തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

Top