പത്ത് മത്സരങ്ങളില്‍ നിന്നായി ടീം നേടിയത് 26 പോയിന്റുകള്‍; റെക്കോര്‍ഡിട്ട് മാഞ്ചസ്റ്റര്‍ പരിശീലകന്‍

റെക്കോഡ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താല്‍കാലിക പരിശീലകന്‍ ഓലെ സോള്‍ഷെയര്‍. പരിശീലകനായി ചുമതലയേറ്റശേഷമുള്ള ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് ഏറ്റവുമധികം പോയിന്റ് നേടുന്ന പരിശീലകനെന്ന നേട്ടമാണ് സോള്‍ഷെയര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ സമനില നേടിയതോടെ പത്ത് മത്സരങ്ങളില്‍ നിന്നായി 26 പോയിന്റാണ് ടീം നേടിയത്.

നേരത്തെ ചെല്‍സി പരിശീലകനായിരുന്നു ഗസ് ഹിഡിങ്ക് ആദ്യത്തെ പത്ത് മത്സരങ്ങളില്‍ നിന്ന് 25 പോയിന്റ് നേടിയിട്ടുണ്ട്. നെതര്‍ലന്‍ഡുകാരനായ ഹിഡിങ്കിന്റെ ഈ റെക്കോര്‍ഡാണ് സോള്‍ഷെയര്‍ മറികടന്നത്. ഹോസെ മൗറീഞ്ഞോയുടെ പുറത്തായ ഒഴിവിലേക്ക് ഡിസംബറിലാണ് സോള്‍ഷെയര്‍ എത്തിയത്. പ്രീമിയര്‍ ലീഗില്‍ ഇതുവരെ പത്ത് മത്സരങ്ങളില്‍ എട്ട് ജയവും രണ്ട് സമനിലയുമായി തോല്‍വിയറിയാതെയാണ് സോള്‍ഷ്യറിന്റെ കുതിപ്പ്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ പോരില്‍ പി.എസ്.ജിയോട് മാത്രമാണ് സോള്‍ഷ്യറിന്റെ കീഴില്‍ യുണൈറ്റഡ് തോറ്റത്.

Top