ദുബായില്‍ വധശിക്ഷയില്‍ ഇളവുലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മോചനം

dubai

ദുബായ്: റമദാന്‍ പ്രമാണിച്ച് കൊലപാതകക്കുറ്റത്തിന് വധശിക്ഷ ലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മാപ്പു നല്‍കി. കഴിഞ്ഞ വര്‍ഷം ഇവരുടെ വധശിക്ഷയില്‍ ഇളവുചെയ്തിരുന്നു. ജയില്‍മോചനത്തിന് മൂന്നുവര്‍ഷം കൂടി ബാക്കിയിരിക്കെയാണ് മാപ്പു ലഭിച്ചത്.

അല്‍ഐനില്‍ ഒരു പാക്കിസ്ഥാന്‍കാരനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടവരാണിവര്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഒരു ഇന്ത്യന്‍ പ്രവാസി രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരുടെ ശിക്ഷയില്‍ ഇളവു ലഭിച്ചത്. 10 പേരും പഞ്ചാബ് സ്വദേശികളാണ്. ജയില്‍ മോചിതരാകുന്ന ഇവര്‍ ഉടന്‍ നാട്ടിലേക്കു മടങ്ങും.

Top