കൊണ്ടോട്ടിയില്‍ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ പിടിയില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ പിടിയില്‍. പാണ്ടിക്കാട് സ്വദേശി അമീര്‍ ഖാന്‍, കരുവാരക്കുണ്ട് സ്വദേശി മൊയ്തീന്‍ കുട്ടി, തുവ്വൂര്‍ സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധനക്കിടെയാണ് കാറില്‍ നിന്നും 500, 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.

കഴിഞ്ഞ ആഴ്ചയും കള്ളനോട്ട് പിടികൂടിയിരുന്നു. ആ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. വിസാ തട്ടിപ്പ്, വ്യാജ ആര്‍സി ബുക്ക് തുടങ്ങിയ കേസുകളും ഇവര്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.

Top