10 killed in two gold mine accidents in China

ബെയ്ജിംഗ്: ചൈനയിലെ രണ്ടു സ്വര്‍ണ ഖനികളിലുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു.

ചൈനയിലെ ഹെനന്‍ പ്രവിശ്യയിലുള്ള ഖനികളിലാണ് അപകടമുണ്ടായതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഖനികളില്‍ നിന്ന് പുക ക്രമാതീതമായി ഉയര്‍ന്നതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിംഗ്ബാംവോ നഗരത്തിലുള്ള നാഷണല്‍ ഗോള്‍ഡ് ഗ്രൂപ്പിന്റെ ഖനിയിലാണ് അദ്യം അപകടം നടന്നത്. ഈ സമയം 12 തൊഴിലാളികളും ആറ് മാനേജ്‌മെന്റ് സ്റ്റാഫുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരില്‍ ഏഴു പേര്‍ മരിച്ചു. ബാക്കിയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊട്ടടുത്തു തന്നെയുള്ള ഖനിയില്‍ ആറു പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നു പേര്‍ മരിച്ചുവെന്നാണ് വിവരം.
അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top