ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണു ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ മരിച്ചു

autorickshaw

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണു ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ മരിച്ചു. നാല്പതിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള നാല് സ്ത്രീകളും 7 കുട്ടികളുമാണ് മരണമടഞ്ഞത്. ഓട്ടോയില്‍ ആകെ പതിനാലു പേര് ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപെടുത്തി. രക്ഷപെട്ടവരുടെ കൂട്ടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറും ഉള്‍പ്പെടുന്നു.

കയറ്റാവുന്നവരുടെ പരിധിയിലും കൂടുതല്‍ ആളുകളെ കയറ്റിയായിരുന്നു ഡ്രൈവര്‍ ഓട്ടോയില്‍ യാത്ര ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Top