10 hospitals from Bhagat Puran health insurance scheme delisted for charging from patients

hospital

പാട്യാല: പത്ത് ആശുപത്രികളെ ഭഗത് പുരന്‍ സിംഗ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സേവന ദാതാക്കളുടെ പട്ടികയില്‍ നിന്ന് പഞ്ചാബ് സര്‍ക്കാര്‍ ഒഴിവാക്കി.

സൗജന്യ ചികിത്സയ്ക്ക് അര്‍ഹരായ രോഗികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ആശുപത്രി അധികൃതര്‍ ഈടാക്കിയെന്നാരോപിച്ചാണ് പത്തോളം ആശുപത്രികളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.

ചികിത്സ തേടിയെത്തുന്ന നിര്‍ധനരായ രോഗികളില്‍ നിന്ന് അനധികൃതമായി അമിത ഫീഡ് ഇടാക്കുന്നതിന് പുറമേ ഈ രോഗികളുടെ ചികിത്സാ ചെലവ് പെരിപ്പിച്ച് കാട്ടി ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നും വലിയ തുക ആശുപത്രി അതികൃതര്‍ തട്ടിയെടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

നിര്‍ധനരായ കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി 2014 ലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 50000 രൂപയുടെ ചികിത്സാ ധനസഹായ പദ്ധതിയായ ‘ആട്ടാ ദള്‍’ ആരംഭിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം പതിനാല് ലക്ഷത്തോളം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട്.

ഈവര്‍ഷം ജനുവരി മുതല്‍ കര്‍ഷകരേയും കെട്ടിടനിര്‍മാണ ചെറുകിട തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അപകടമരണത്തിന് നല്‍കുന്ന ഇഷ്വറന്‍സ് തുക അഞ്ചുലക്ഷമായി വര്‍ദ്ധതിപ്പിക്കുകയും ചെയ്തതിരുന്നു.

സാമ്പത്തിക തിരുമറി നടത്തിയതിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന പത്ത് ആശുപത്രികളില്‍ ഒന്പതെണ്ണവും സര്‍ക്കാറിന്റെ സജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലും ഉള്‍പെട്ടിട്ടുണ്ട്.

ഈ പദ്ധതിപ്രകാരം ആശുപത്രി ജീവനക്കാര്‍ക്കും പെന്‍ഷന്‍ പറ്റിയ ആശുപത്രി ജീവനക്കാര്‍ക്കും സൗജന്യ ചികിത്സ ലഭിക്കും.

വന്‍ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍ പെട്ടതിനാല്‍ ഇത്തരം ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്ന മറ്റ് ആനൂകൂല്യങ്ങളും ധനസഹായങ്ങളും നിര്‍ത്തലാക്കുമെന്നും പഞ്ചാബ് പി.എച്ച്.എസ്.സി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

Top