വിസാ കാലാവധി കഴിഞ്ഞിട്ടും മടങ്ങാത്തവരില്‍ നിന്ന് ഓരോ ദിവസവും 10ദീനാര്‍ പിഴ ഈടാക്കും: കുവൈറ്റ്

കുവൈറ്റ് സിറ്റി: വിസാ കാലാവധി കഴിഞ്ഞിട്ടും കുവൈറ്റില്‍ തുടരുന്ന വിദേശികള്‍ക്ക് മേല്‍ കടുത്ത നടപടിയുമായി കുവൈറ്റ് സര്‍ക്കാര്‍. സന്ദര്‍ശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞും കുവൈറ്റില്‍ തുടരുന്നവരില്‍ നിന്ന് ഓരോ ദിവസവും പത്ത് ദീനാര്‍ വീതം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിലവില്‍ കൊമേഴ്‌സ്യല്‍ സന്ദര്‍ശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദര്‍ശക വിസ എന്നിവക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് ഇപ്പോള്‍ കുവൈറ്റില്‍ ഉള്ളത്. യൂറോപ്യന്‍ പൗരന്മാരുടെ ടൂറിസ്റ്റ് വിസക്കും കുവൈത്തില്‍ ഇഖാമയുള്ള വിദേശികളുടെ ഭാര്യ, കുട്ടികള്‍ എന്നിവരുടെ സന്ദര്‍ശക വിസക്കും മൂന്നുമാസത്തെ കാലാവധിയുണ്ട്. സ്‌പോണ്‍സറുടെ ശമ്പളം അടിസ്ഥാനമാക്കിയാണ് സന്ദര്‍ശക വിസയുടെ കാലാവധി തീരുമാനിക്കുന്നത്.

Top