10 കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി; പാലക്കാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് പത്തുകോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. കായംകുളം പൊലീസ് നൈറ്റ് പെട്രൊളിങ് നടത്തുന്നതിനിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച അസാധു നോട്ടുകള്‍ പിടികൂടുന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിരോധിച്ച നോട്ടുകളാണ് പിടികൂടിയത്. വാഹനത്തിനുളളില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കൂടി പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്യും.

Top