പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ്; കോഴിക്കോട് ജില്ലയിലേക്കുള്ള മരുന്ന് ഇന്നെത്തും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തരമായി മരുന്ന് ഇന്നെത്തിക്കും. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. കൂടുതല്‍ രോഗികള്‍ ജില്ലയിലേക്ക് ചികിത്സയ്ക്കെത്തുന്നതുകൊണ്ടാണ് അടിയന്തരമായി മരുന്നെത്തിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ധാരണയായിട്ടുള്ളത്.

മരുന്നുകള്‍ കരിഞ്ചന്തയില്‍ എത്തുന്നത് തടയാന്‍ രോഗികളുടെ എണ്ണത്തിന് അനുസരിച്ചാണ് മരുന്നിന് ആവശ്യപ്പെടുന്നത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാള്‍ രണ്ടു തവണ കോവിഡ് പോസിറ്റീവായ ശേഷം പിന്നീട് നെഗറ്റീവായതാണ്. മറ്റൊരാളുടെ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും നെഗറ്റീവായിരുന്നു. മൂന്നാമത്തെയാള്‍ക്ക് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

 

Top