10 എന്റധുക്കുള്ളെയില്‍ പുതിയ ഗെറ്റപ്പില്‍ വിക്രം

വിക്രമിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ കോളിവുഡിലെ പുതിയ വര്‍ത്തമാനം. പുതിയ ലുക്കില്‍ വിക്രമിനെ ശ്രദ്ധേയമാക്കുന്നത് ‘വീരപ്പന്‍’ സ്‌റ്റൈലിലുള്ള മീശയാണ്. തേവര്‍മകന്‍ എന്ന സിനിമയില്‍ കമലഹാസനിലും ശിവാജി ഗണേശനിലും കണ്ട അതേ മീശതന്നെ.

തമിഴില്‍ ‘മുരട്ടുമീശ’ എന്നാണ് ഇതിന് പറയുന്നത്. പുതിയ ചിത്രമായ 10 എന്റധുക്കുള്ളാ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് വിക്രമിന്റെ ഈ പുതിയ ലുക്ക് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്.

സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന നടനാണ് വിക്രം എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിതാമഹന്‍, അന്യന്‍ , ദൈവതിരുമകള്‍ തുടങ്ങി ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്നീ ചിത്രങ്ങള്‍ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.

ഐയില്‍ ഒരു ബോഡി ബില്‍ഡറിന്റെ വേഷത്തില്‍ വരുന്ന വിക്രം പിന്നീട് മെലിഞ്ഞ് ഒരു മോഡലിന്റെ ശരീര സൗന്ദര്യം പ്രകടിപ്പിച്ച് എല്ലാവരെയും അതിശയിപ്പിച്ചു. ഒരു സിനിമയില്‍ തന്നെ പല വിസ്താരത്തിലുള്ള ശരീരത്തില്‍ പ്രത്യക്ഷപ്പെടുക എന്നത് നിസാരകാര്യമല്ല.

മെലിഞ്ഞ് സുന്ദരനായി ഇരിക്കുന്ന ഈ ‘വീരപ്പന്‍ സ്‌റ്റൈല്‍’ മീശയുള്ള വിക്രമിനെ വരാന്‍ പോകുന്ന സിനിമയില്‍ കാണാന്‍ കഴിയുമോ എന്ന് കാത്തിരുന്നു കാണാം

Top