കേരളത്തിലെ ആദ്യ കൊവിഡ് മരണം; ആശങ്കപ്പെടേണ്ടിതില്ലെന്ന് ജനങ്ങളോട് മന്ത്രി

കൊച്ചി: കേരളത്തില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍.കാവിഡ് മരണമാണെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രായാധിക്യവുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.

‘മരണപ്പെട്ട മട്ടാഞ്ചേരി സ്വദേശിയ്ക്ക് 69 വയസുണ്ട്. കടുത്ത ഹൃദ്രോഗവും രക്തസമ്മര്‍ദവുമുണ്ടായിരുന്നു. ഇതാണ് കോവിഡ് ബാധ ഗുരുതരമാകാന്‍ കാരണം. ഈ സാഹചര്യത്തിലുള്ള ഒരു രോഗിക്ക് സാധാരണ ന്യുമോണിയ വന്നാല്‍ പോലും സ്ഥിതി അപകടരമാകും. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല’ -മന്ത്രി പറഞ്ഞു.

Top