രണ്ട് ആഴ്ചയ്ക്കുള്ളില്‍ 1 മില്യണ്‍ കാഴ്ചക്കാരുമായി വരത്തനിലെ ഗാനം

ഹദ് ഫാസിലിനെ മുഖ്യകഥാപാത്രമാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് വരത്തന്‍. ചിത്രത്തില്‍ ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ നസീം ഒരു ഗാനം ആലപിച്ചിരുന്നു. പുതിയൊരു പാതയില്‍ എന്നു തുടങ്ങുന്ന ഗാനമാണ് നസ്രിയ ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

മലയാളത്തില്‍ ആദ്യമായി ഈ ഗാനം രണ്ട് ആഴ്ചയ്ക്കുള്ളില്‍ 1 മില്യണ്‍ കാഴ്ചക്കാരുമായി മുന്നോട്ടു പോകുകയാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.
അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Top