സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ; വായ്പ പരിധി കൂട്ടില്ല

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്രം പലിശയില്ലാത്ത വായ്പയായി ഈ തുക നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നിയമപരപമായി എടുക്കാവുന്ന വായ്പക്ക് പുറമെയാണിതെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല. 4.5 ശതമാനമായി തുടരും. ഊര്‍ജമേഖലയില്‍ പരിഷ്‌കരണത്തിന് തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ക്ക് നാല് ശതമാനം മാത്രമായിരിക്കും.

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതം 14 ശതമാനമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിക്ഷേങ്ങള്‍ക്ക് നികുതി ഇളവ് നല്‍കും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് നികുതിയിളവ് നല്‍കും. 14 ശതമാനം വരെ നികുതി ഇളവ് ലഭിക്കും.

 

Top