ഈജിപ്തിൽ പാരച്യൂട്ട് ബലൂൺ തകർന്ന് വീണ് ഒരാൾ മരിച്ചു , 12 പേർക്ക് പരുക്കേറ്റു

Balloon crashes ,

കെയ്റോ : ഈജിപ്തിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച പാരച്യൂട്ട് ബലൂൺ തകർന്ന് ഒരാൾ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു . ദക്ഷിണാഫ്രിക്ക ടൂറിസ്റ്റാണ് കൊല്ലപ്പെട്ടത്. ഏകദേശം 15 യാത്രക്കാർ ബലൂണിൽ ഉണ്ടായിരുന്നു.

ശക്തമായ കാറ്റടിച്ചതിനാൽ ബലൂണിന് സ്ഥിരത നിലനിർത്താൻ കഴിയാതെ വന്നതാണ് അപകട കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ ലക്സോർ സിറ്റിയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്.

സഞ്ചാരികൾ ഇത്തരത്തിൽ ബലൂൺ ഉപയോഗിക്കുന്നത് നഗരത്തിലെ കാഴ്ച്ചകളും, പിരമിഡുകളും കാണുന്നതിനായാണെന്നും, എന്നാൽ കാലാവസ്ഥ കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ യാത്രകൾ നടത്താൻ അനുമതിയുള്ളുവെന്നും ഈജിപ്ഷ്യൻ പൊലീസ് വ്യക്തമാക്കി.

ലക്സോർ സിറ്റിയിൽ 2013ൽ ഇത്തരത്തിൽ ഉണ്ടായ അപകടത്തിൽ 19 ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന്ന്നും പൊലീസ് അറിയിച്ചു.

Top