മുംബൈയില്‍ നാല് നില കെട്ടിടത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

മുംബൈ: മുംബൈയില്‍ നാല് നില കെട്ടിടത്തിന് തീപിടിച്ചു ഒരാള്‍ മരിച്ചു. സൗത്ത് മുംബൈയിലെ കൊളാബയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന് സമീപത്തെ കെട്ടിടത്തിലാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ നിന്ന 15 പേരെ രക്ഷപ്പെടുത്തി.

കെട്ടിടത്തോട് ചേര്‍ന്ന് സ്റ്റീല്‍ ഗോവണിയിലൂടെ കയറിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. കെട്ടിടത്തിന്റെ ജനാലകളിലൂടെ കറുത്ത പുക വമിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
തീപടരാനുണ്ടായ കാരണം ഇതുവരെയും വ്യക്തമല്ല. ഉച്ചയ്ക്ക് 12.30 ഓടെയാണ് കെട്ടിടത്തിന് തീപിടിച്ചത്.

Top