സൗദി അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. സൗദിയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ഏഴ് പേര്‍ക്ക് പരിക്കേറ്റു.

സൗദി സര്‍ക്കാര്‍ ചാനലായ അല്‍-അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Top