ന്യൂയോര്‍ക്കില്‍ ചെറുവിമാനം തകര്‍ന്ന് ഒരു മരണം ; ഒരാളെ കാണാതായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ചെറുവിമാനം തകര്‍ന്ന് ഒരു മരണം. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. ഡച്ചസ് കൗണ്ടിയില്‍ കെട്ടിടസമുച്ചയത്തിലാണ് വിമാനം തകര്‍ന്നു വീണത്.

മൂന്ന് പേരുമായി ഓറഞ്ച് കൗണ്ടി വിമാത്താവളിത്തില്‍നിന്നു പുറപ്പെട്ട സെസ്‌ന 303 വിമാനമാണ് തകര്‍ന്നത്. സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.

Top