1 crore LPG users let go of subsidies

ന്യൂഡല്‍ഹി: രാജ്യത്തെ ഒരുകോടി കുടുംബങ്ങള്‍ എല്‍പിജി സബ്സിഡി വേണ്ടെന്നുവെച്ചതായി സര്‍ക്കാര്‍. സബ്സിഡി ബില്ലിനത്തില്‍ ഇതിലൂടെ വര്‍ഷം 5,178 കോടിയാണ് സര്‍ക്കാരിന് ലാഭം.

ഗിവ് ഇറ്റ് അപ്പ് കാമ്പയിന്‍ തുടങ്ങി ഒരുവര്‍ഷത്തിനുള്ളിലാണ് ഇത്രയും പേര്‍ സബ്സിഡി ഒഴിവാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റീട്ടെയ്ലറായ ഐഒസി(ഇന്‍ഡേന്‍)യിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ സബ്സിഡി ഒഴിവാക്കിയത്. 4.30 ലക്ഷംപേര്‍. ഭാരത് ഗ്യാസില്‍ മൂന്ന് ലക്ഷംപേരും എച്ച്പിയില്‍ 2.78 ലക്ഷംപേരും സബ്സിഡി ഒഴിവാക്കി.

2014 ആഗസ്ത് വരെ 2,500 പേരായിരുന്നു സബ്സിഡി വേണ്ടെന്നുവെച്ചത്. ഡിസംബര്‍ എത്തിയപ്പോഴേയ്ക്കും എണ്ണം 12,471 ആയി. 2015 ജൂണോടെ എല്‍പിഡി ഉപേക്ഷിച്ചവരുടെ എണ്ണം 7.64 ലക്ഷമായി. 2015 മാര്‍ച്ചിലാണ് കാമ്പയിന് തുടക്കമിട്ടത്.

Top