കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണ്ണവേട്ട; 2 പേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1797 ഗ്രാം സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.

Top