ഹിമാചല്‍ പ്രദേശില്‍ നടന്ന വെടിവെപ്പില്‍ ഒരു കുറ്റവാളി കൊല്ലപ്പെട്ടു

gun-shoot

ബിലാസ്പൂര്‍: ഹിമാചല്‍ പ്രദേശില്‍ നടന്ന വെടിവെപ്പില്‍ ഒരു കുറ്റവാളി കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ബിലാസ്പൂര്‍ ജില്ലയിലെ നൈന ദേവി ക്ഷേത്രത്തിനടുത്താണ് സംഭവം നടന്നത്.

പഞ്ചാബ് പൊലീസും കുറ്റവാളികളും തമ്മിലുള്ള വെടിവെയ്പ്പിനിടെയാണ് സംഭവം. അതിനിടയില്‍ രണ്ട് കുറ്റവാളികള്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. മൊഹാലി പൊലീസ് കവര്‍ച്ചാ കേസില്‍ പ്രതികളായ അഞ്ചുപേരെ കാറില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ത്രതിനു സമീപമെത്തിയപ്പോള്‍ വെടിവെയ്ക്കുകയായിരുന്നു.

കുറ്റവാളികളുടെ കൈവശം നിന്നും പൊലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top