വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി

വയനാട് : വായനാട്ടിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മീനങ്ങാടി സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. 60 വയസ്സായിരുന്നു. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 13 നാണ് കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയനാട്ടിൽ ഇന്നലെ 81 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ കോവിഡ് വ്യാപനം കുറവാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 81 പേരിൽ 75 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

Top