ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് സുരക്ഷ ശക്തം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റില്‍തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20 നാണ് സ്ഫോടനം നടന്നത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണ് കശ്മീരില്‍ നടന്നത്.കഴിഞ്ഞ ആഴ്ച സോപോറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് സ്ഫോടനത്തില്‍ 15 പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.

Top