പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു ; ഒരാള്‍ അറസ്റ്റില്‍

ഝാന്‍സി : ഉത്തര്‍പ്രദേശില്‍ 16 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജൂലായ് 12 നാണ് സംഭവം നടന്നത്. പോസ്‌കോ ആക്ട് പ്രകാരം ചിര്‍ഗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോ കണ്ട ഉടനെ പൊലീസ് അന്വേഷണം നടത്തിയെന്നും മുഖ്യ പ്രതിയെ പിടികൂടിയെന്നും പൊലീസ് വ്യക്തമാക്കി. ബൈക്കിലാണ് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ട്‌പോയത്. പെണ്‍കുട്ടിയെ വലിച്ചിഴച്ച് പീഡനത്തിനിരയാക്കുന്നതും പെണ്‍കുട്ടി സഹായത്തിന് അഭ്യര്‍ത്ഥിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

Top