കൊവിഡ് വാക്സീൻ സ്വീകരിച്ചവർ 1.9 കോടി

ന്യൂഡൽഹി: രാജ്യത്തു കൊവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 1.9 കോടി കവി‍ഞ്ഞു. കഴി‍ഞ്ഞ ദിവസം മാത്രം 14 ലക്ഷം പേർ കൊവിഡ് വാക്സീൻ സ്വീകരിച്ചു. 60 വയസ്സിനു മുകളിലുള്ള 20 ലക്ഷത്തോളം പേരും 45–59 പ്രായക്കാർക്കിടയിൽ ഗുരുതര രോഗമുള്ള 3 ലക്ഷത്തോളം പേരുമാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്.രണ്ടു ഡോസും പൂർത്തിയാക്കിയവരുടെ എണ്ണം 61 ലക്ഷത്തിലേറെ.

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി എന്നീ  സംസ്ഥാനങ്ങളിൽ നിന്നാണു പ്രതിദിന കേസുകളിലെ 84 ശതമാനവും.

Top