ബിഎസ്-6 നിലവാരത്തിലുള്ള ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുമായി നിസാന്‍ കിക്സ്

ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്റെ ഇന്ത്യയിലെ മിഡ് സൈസ് എസ്യുവി മോഡലായ കിക്‌സ് എസ്യുവിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ബിഎസ്-6 നിലവാരത്തിലുള്ള ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ ഹൃദയവുമായെത്തിയ ഈ എസ്യുവിക്ക് 9.50 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

1.3 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് എന്‍ജിനുകളിലായി കിക്‌സിന്റെ ഏഴ് വേരിയന്റുകളാണ് നിരത്തുകളിലെത്തുന്നത്. കിക്‌സ് വാഹനശ്രേണിയിലെ ഉയര്‍ന്ന പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സും നല്‍കും. 156 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഈ എന്‍ജിനൊപ്പമായിരിക്കും സിവിടി ട്രാന്‍സ്മിഷന്‍ നല്‍കുക.

ടര്‍ബോ എന്‍ജിന്‍ നല്‍കിയതോടെ മിഡ് സൈസ് എസ്യുവിയില്‍ ഏറ്റവും കരുത്തനായ വാഹനമാണ് കിക്‌സ്.

വാഹനത്തിന്റെ സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ എസ്യുവി ശ്രേണി വാഴുന്ന കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, തുടങ്ങിയ വാഹനങ്ങളുമായായിരിക്കും നിസാന്‍ കിക്‌സ് ഏറ്റുമുട്ടുന്നത്.

Top