ജിഡിപിയിൽ 0.4 ശതമാനം: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം. 2020-21 ഒക്ടോബർ-ഡിസംബർ പാദത്തിൽ 0.4 ശതമാനം ജിഡിപി വളർച്ചയാണ് രേഖപ്പെടുത്തിയത്.

ദേശീയ സ്ഥിതിവിവര ഓഫീസാണ് പുതിയ ജിഡിപി കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ നേരത്തെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു.ഡിസംബർ പാദത്തിൽ സാമ്പത്തിക വളർച്ച കൈവരിച്ച ചുരുക്കം ചില സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ.

2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ 23.96 ശതമാനം ഇടിവാണ് ജിഡിപിയുണ്ടായിരുന്നത്. സെപ്തംബര്‍ പാദത്തില്‍ 7.3 ശതമാനം ഇടിവാണ് ഉണ്ടായിരുന്നത്.

Top