ഹോളിവുഡ് സംവിധായകന്‍ വെസ് ക്രാവന്‍ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് ക്ലാസിക് ഹൊറര്‍ സിനിമകളുടെ സ്രഷ്ടാവ് വെസ് ക്രാവന്‍ (76) അന്തരിച്ചു. തലച്ചോറിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് നീണ്ടകാലമായി ചികിത്സയിലായിരുന്നു. ലോസ് ആഞ്ചലസിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

നൈറ്റ്‌മെയര്‍ ഒണ്‍ എലം സ്ട്രീറ്റ്, സ്‌ക്രീം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 1972ല്‍ പുറത്തിറങ്ങിയ ദി ലാസ്റ്റ് ഹൗസ് ഒണ്‍ ദി ലെഫ്റ്റ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്.

1939ല്‍ അമെരിക്കയിലെ ക്ലെവ്‌ലാന്‍ഡിലാണ് ക്രാവന്‍ ജനിച്ചത്. പ്രൊഫസറായിട്ടായിരുന്നു കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു.

Top