ഹോളിവുഡ് നടി ഗരാള്‍ഡിന്‍ മെക്വാന്‍ അന്തരിച്ചു

ലണ്ടന്‍: ഹോളിവുഡ് നടി ഗരാള്‍ഡിന്‍ മെക്വാന്‍ (82) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോറിന്‍ ബോഡി, മാപ്പ് ആന്‍ഡ് ലൂസിയ, ഫുഡ് ഓഫ് ലവ്, ദി ലവ് ലെറ്റര്‍ തുടങ്ങി നിരവധി സിനിമകളിലും ടിവി ഷോകളിലും ഗരാള്‍ഡിന്‍ അഭിനയിച്ചിട്ടുണ്ട്.

മികച്ച നടിക്കുള്ള ലണ്ടന്‍ ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് പുരസ്‌കാരം, ബിഎഎഫ്റ്റിഎ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ഗരാള്‍ഡിനെ തേടിയെത്തിയിട്ടുണ്ട്.

Top