ഹോങ്കോങ് ഓപ്പണ്‍: കെ. ശ്രീകാന്ത് പുറത്തായി

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെമിഫൈനലില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുറത്തായി. ചൈനയുടെ ചെന്‍ ലോംഗിനോട് ഒന്നിനെതിരെ രണ്ടു സെറ്റിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍: 17-21 21-19 6-21.

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ശ്രീകാന്ത് ചെന്നിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ആദ്യഗെയിമില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ചെന്നിന്റെ അതിവേഗ കളിക്കുമുന്നില്‍ ശ്രീകാന്തിന് പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യന്‍ താരം അട്ടിമറി പ്രതീക്ഷ ഉണര്‍ത്തി ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ചെന്‍ ശ്രീകാന്തിന് അവസരമൊന്നും നല്‍കാതെ ഗെയിമും മത്സരവും സ്വന്തമാക്കി.

നേരത്തെ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Top