ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി: മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം. എം.ആര്‍. പൂവമ്മ, സരിതാദേവി, രോഹിത് ശര്‍മ, ജിത്തുറായ് എന്നിവരാണ് അര്‍ജുന പുരസ്‌കാരം ലഭിച്ച മറ്റുതാരങ്ങള്‍.

ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്ന ശ്രീജേഷ് ഒളിംപിക്‌സ്, ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചതു ശ്രീജേഷിന്റെ മികവായിരുന്നു.

Top