ഹോക്കി: ഇന്ത്യ പാക് സെമി നാളെ

ഭുവനേശ്വര്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യപാക് സെമിഫൈനല്‍. 42ന് ബെല്‍ജിയത്തെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പാക്കിയത്. നേരത്തെ ഹോളണ്ടിനെ ഇതേ മാര്‍ജിനില്‍ കീഴടക്കിയാണ് പാക്കിസ്ഥാനും സെമിയിലെത്തിയത്. പതിനാറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ഡച്ച് പടയെ തോല്‍പ്പിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പന്ത്രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഹോളണ്ട് വഴങ്ങുന്ന ആദ്യ തോല്‍വി. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ജര്‍മനിയും അര്‍ജന്റീനയെ കീഴടക്കി ആസ്‌ത്രേലിയയും നേരത്തെ സെമി പോരിന് ടിക്കറ്റെടുത്തിരുന്നു. നാളെയാണ് സെമി മത്സരങ്ങള്‍

Top