ബാലവേല: ഹൈദെരാബാദില്‍ 120 കുട്ടികളെ രക്ഷപ്പെടുത്തി

ഹൈദെരാബാദ്: ഹൈദെരാബാദില്‍ ബാലവേല ചെയ്തിരുന്ന 120 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഹൈദെരാബാദിന്റെ  പലഭാഗങ്ങളില്‍ നിന്നായി കുട്ടികളെ രക്ഷപെടുത്തിയത്.

ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികളില്‍ ഭൂരിഭാഗവും. ചന്ദ്രയാന്‍ഗുട്ട, ഇന്ദിരാനഗര്‍, ഫലക്‌നുമ തുടങ്ങിയ ഇടങ്ങളില്‍ രഹസ്യമായ പാര്‍പ്പിച്ചിരിക്കുകയായിരുന്നു ഇവരെ. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആഭരണശാലകളിലാണ് കുട്ടികള്‍ ജോലി ചെയ്തിരുന്നത്.

കുട്ടികളെ ഹൈദരാബാദില്‍ എത്തിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Top