ഹൈക്ക് മെസഞ്ചറിനും എത്തുന്നു വെബ് വേര്‍ഷന്‍

മൊബൈല്‍ ഇന്റസ്റ്റന്റ് മെസേജിംഗ് സര്‍വ്വീസായ ഹൈക്കിന്റെ വെബ് വെര്‍ഷന്റെ പണിപ്പുരയിലാണ് അണിയറക്കാര്‍.

തങ്ങളുടെ പ്രധാന എതിരാളികളായ വാട്‌സ് ആപ്പിന്റെപ്പോലെ വെബ് അധിഷ്ഠ സൗകര്യമൊരുക്കി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് ഹൈക്കിന്റെ ഈ ശ്രമം.

ഹൈക്കിന്റെ മെസ്സേജിംഗ് സര്‍വ്വീസ് വെബ് സൈറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഇതിനകം തുടങ്ങി കഴിഞ്ഞതായാണ് സൂചന.

ഹൈക്കിന്റെ സ്ഥാപകരായ കാവിന്‍ ഭാരതി മിത്തല്‍ വെബ് വെര്‍ഷന്‍ ഇന്റര്‍ഫേസിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തതോടെയാണ് ഈ നീക്കത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.

മിത്തല്‍ ഷെയര്‍ ചെയ്ത സ്‌ക്രീന്‍ ഷോട്ട് പ്രകാരം വാട്‌സ് അപ്പ് ഡ്‌സ്‌ക്‌ടോപ് വെര്‍ഷനുമായി നിരവധി സാമ്യതകളാണ് ഹൈക്കിന്റെ പിസി വെര്‍ഷനുള്ളത്.

എന്നാല്‍ വ്യത്യസ്തതയാര്‍ന്ന ഐക്കണുകളും സ്‌മൈലീസുമാണ് ഹൈക്കിന്റെ ഡെസ്‌ക്‌ടോപ്പ് വെര്‍ഷന്റെ പ്രത്യേകത.

വെബ് വെര്‍ഷനെകുറിച്ചുള്ള സൂചനകള്‍ പുറത്ത് വിട്ടെങ്കിലും ഔദ്യോഗികമായി ഹൈക്ക് ഡെസ്‌ക്‌ടോപ്പ് വെര്‍ഷന്‍ എന്ന് പുറത്തിറക്കുമെന്നതിന് യാതൊരു വിശദീകരണവും ഹൈക്ക് വൃത്തങ്ങള്‍ നല്‍കിയിട്ടില്ല.

Top