ഹൈക്കില്‍ വോയ്‌സ് കോളിംങ് സംവിധാനം എത്തി

മൊബൈല്‍ സന്ദേശ ആപ്ലികേഷന്‍ ഹൈക്കില്‍ വോയ്‌സ് കോളിംങ് സംവിധാനം നിലവില്‍ വന്നു. ലോകത്തെ 200 രാജ്യങ്ങളിലേക്ക് ഫ്രീ വോയ്‌സ് കോള്‍ നടത്താന്‍ ഈ സംവിധാനം ഉപകരിക്കും. 2ജി, 3ജി, വൈഫൈ നെറ്റ് വര്‍ക്കുകളില്‍ ഹൈക്ക് ഉപയോഗിച്ച് കോള്‍ ചെയ്യാം.

ആന്‍ഡ്രോയ്ഡില്‍ മാത്രമാണ് ഇത് ലഭ്യമാകുക. ഹൈക്കിന്റെ 90 ശതമാനം ഉപയോക്താക്കളും ആന്‍ഡ്രോയ്ഡില്‍ നിന്നാണ്. ഐഒഎസ് വിന്‍ഡോസ് പതിപ്പുകള്‍ ഉടന്‍ തന്നെ ഹൈക്ക് ഇറക്കും എന്നാണ് സൂചന.

കെവിന്‍ ഭാരതി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഹൈക്ക് 2012 ഡിസംബറിലാണ് ഹൈക്ക് നിലവില്‍ വന്നത്. 35 മില്ല്യണ്‍ അംഗങ്ങളാണ് ഹൈക്കിന് ഇപ്പോള്‍ ഉള്ളത്. അടുത്തിടെ ചാറ്റിങ്ങില്‍ കൂടുതല്‍ പ്രദേശിക പ്രത്യേകതകള്‍ കൊണ്ടുവന്ന് ചാറ്റിങ്ങ് ആകര്‍ഷകമാക്കുവാനുള്ള നീക്കത്തിലാണ് ഹൈക്ക്. വാട്ട്‌സ് ആപ്പിന് പുറമേ ലൈന്‍, വൈബര്‍, വീചാറ്റ്, ടെലഗ്രാം എന്നിവരാണ് ഹൈക്കിന്റെ പ്രധാന എതിരാളികള്‍.

അടുത്തിടെ ഹൈക്ക് , അമേരിക്കന്‍ കമ്പനിയെ വാങ്ങി. അമേരിക്കന്‍ വോയിസ് കോളിംങ് കമ്പനിയായ സിപ്പ് ഫോണിനെ വാങ്ങിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് വോയിസ് കോളിംങ് സംവിധാനം ഹൈക്ക് ഒരുക്കുന്നത്.

Top